ആർ രതീഷ് കൃഷ്ണ – ബുദ്ധനും പട്ടിയും

Image result for moon
ബുദ്ധനും പട്ടിയും
_
> മുഖവുര:
കവിത
കവികളുടെ തൊഴുത്തിലെ
‘വിശുദ്ധ പശു’വല്ല.
_
‘ബുദ്ധനും പട്ടിയും’
> ഞാനിന്നലെ അത്താഴമുപേക്ഷിച്ചു;
ഒരു തെരുവുപട്ടി എന്നോടിപ്പോള്‍
ചെവിതാഴ്ത്തി വാലാട്ടുന്നു
ഞാനതിനെ എന്‍റെ പേരിട്ടു വിളിച്ചു.
_
ഇന്ന് രാജപൂര്‍ണ്ണിമ;
രാജാവിന്‍റെ പ്രതിമവില്‍ക്കുന്ന ചന്തയില്‍
വിശന്നുമരിച്ച കുഞ്ഞുങ്ങളെ
വിലയിട്ടുവാങ്ങുന്നു
‘വീട്ടില്‍ പട്ടിയെ വളര്‍ത്തുന്ന’
ഒരു കൂട്ടം പരിഷ്കാരികള്‍.
രാജകീയ വിരുന്നില്‍
വളര്‍ത്തുനായകള്‍ക്കും
പ്രത്യേകം തീറ്റയൊരുക്കിയിരുന്നു;
കാണാതായ കുഞ്ഞുങ്ങളെ
തീയില്ലാത്ത ഗ്രാമത്തിലെ അമ്മമാര്‍
‘ആര്‍ക്കും തിരിയാത്ത ഭാഷയില്‍’
പേരുവിളിക്കുമ്പോള്‍
രാജ്യത്തെ തീന്മേശകളൊന്നാകെ
‘ഒരൊറ്റ ഭാഷയില്‍’
വിളികേള്‍ക്കുന്നു!
_
ബോധോദയം ലഭിച്ചതിന്‍റെ
ഏഴാം ദിവസം
പലഹാരങ്ങളുമായി ഗൌതമന്‍
തെരുവുകുട്ടികളെ കാണാന്‍ പോയിരുന്നു;
ശിഷ്യഗണങ്ങളില്ലാത്ത ബുദ്ധനെ
ഇന്നാരും തിരിച്ചറിയില്ല.
_
‘ജാതിയും മതവുമില്ലാത്തവന്‍
കവിതയെഴുതുന്നോടാ പട്ടീ’
തെരുവില്‍ വച്ചയാള്‍
ഉച്ചത്തില്‍ മുഖത്താട്ടുന്നു;
കൈനിറയെ മിഠായികള്‍ വാരിവിതറി
ഉടുപ്പില്ലാത്ത കുട്ടികളോടൊപ്പം
ഒരാള്‍ നടന്നു പോകുന്നു.
_

അനുബന്ധം:
വെന്തകാലുകളുമായി കയറിവന്ന
തെരുവു പട്ടിയാണ് എന്‍റെ കവിത
തലനിറയെ പുഴുക്കളുമായി
അത് തെരുവിലേക്കു തിരിച്ചു പോയി.


കടപ്പാട് : ആർ രതീഷ് കൃഷ്ണ. 

Advertisements

Author: Jithin Sudha Joseprakash

മേഘം ഇടിമുഴക്കി പറയുന്നു, എന്നിരുന്നാലും ആ നിശബ്ദതാഴ്‌വരയിലെ ചുവന്ന പൂവ് മാനത്തെ നോക്കി ചോദിക്കുന്നു, കുന്നിൻ ചെരിവിലെ കുയിലെവിടെയെന്നു.....

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s