അഫ്സൽ അസ്ക്കർ – മാവോയിസ്റ്റ്

ഞാന്‍ മാവോയിസ്റ്റ്
അധിക്കാര കൊത്തളങ്ങള്‍ പണ്ട് മുതല്‍ക്കേ ഞങ്ങള്‍ക്ക് അന്യം
ഞങ്ങളീ മണ്ണിന്റെ അവകാശികള്‍…..
ആദി കാലം മുതല്‍ക്കേ കാട്ടില്‍ വസിച്ചവര്‍
എന്‍ പൂര്‍വികര്‍ ഈ മണ്ണില്‍ പുണ്യം വിളയിച്ചവര്‍
എന്‍ ബാല്യവും ,കൌവ്മാരവും യവ്വനവും തളിര്‍ത്ത ഈ മണ്ണില്‍
ഇന്നവര്‍ ഞങ്ങളുടെ ചോര കൊണ്ട് കോലം വരയ്ക്കുന്നു
ഈ മണ്ണില്‍ ഞങ്ങള്‍ ഇന്ന് അഭയാര്‍ഥികള്‍
ഞങ്ങളുടെ മണ്ണ് അവര്‍ ഉഴുതു മറിക്കുന്നു
ഞങ്ങളുടെ കാടവര്‍ വെട്ടി തെളിക്കുന്നു
നീതിയും നിയമവും അവര്‍ വിലക്കെടുക്കുന്നു
ഞങളുടെ തലയ്ക്കു അവര്‍ വിലയിട്ടു
ഞങ്ങളെ പുതിയ മതത്തില്‍ മാമോദിസ മുക്കി .

നിങ്ങളും കൊന്നു കാണില്ലേ മനസ്സിലെങ്കിലും ഒരിക്കലെങ്കിലും ചോദിക്കുന്നു…
ഒരു പെണ്‍കുട്ടിയെ കൂട്ടം ചേര്‍ന്ന് ഉഴുതുമറിച്ചു വിലപേശി വിറ്റവനെ
പിഞ്ചു ബാല്യം പിച്ചി ചീന്തിയവനെ
വര്‍ഗീയത തന്‍ മുഖമൂടിയില്‍ ചോര പുരണ്ട മുഖം ഒളിപിച്ചവനെ
സ്വന്തം രാജ്യത്തെ വിറ്റവനെ
കാക്കിയുടെ കരുത്തില്‍ നെഞ്ചിന്‍ കൂട് തകര്‍ത്തവനെ..

ആത്മരോഷം ,കുടുംബ ബന്ധത്തിലും വ്യവസ്ഥിതിയിലും കെട്ടി ഇട്ടു
മൊബൈലിനും കമ്പ്യുട്ടെരിനും ടീവിക്കും ഇടയില്‍
ഒന്നോര്‍ക്കുക ഞങ്ങളും മനുഷ്യര്‍ തന്നെ
നിങ്ങളെക്കാള്‍ ഏറെ മണ്ണിനെയും മനുഷ്യനെയും കാടിനേയും സ്നേഹിക്കുന്നവര്‍
മാറാത്ത വ്യവസ്ഥിതി മാറ്റാന്‍ ചാവേര്‍ ആയവര്‍
ഒരിക്കല്‍ എന്നെയും കാണും നിങ്ങള്‍ മാറുന്ന ചാനലിനു ഇടയ്ക്കു
മങ്ങിയ പത്രത്താളില്‍ എവിടെയെങ്കിലും ….തീര്‍ച്ചയായും മൃത ദേഹമായി തന്നെ

വ്യവസ്ഥിതിയുടെ കാന്‍സര്‍ ബാധിച്ച നിങ്ങളുടെ തലച്ചോറില്‍ ഇത് കോറി വെക്കുക
എനിക്കും നിനക്കും ഒരേ മുഖം
എന്റെ ചോരക്കും മാവോയുടെ പുസ്തകത്തിനും ഒരേ നിറം
ചുവപ്പ്………..


Advertisements