അമൃതാ പ്രീതം – എന്റെ വിഷാദം

Image
എന്റെ വിഷാദം,
നിശ്ശബ്ദ,മൊരു സിഗരറ്റുപോലെ
ഞാന്‍ പുകച്ചു കൊണ്ടിരുന്നു.
ഇടയ്ക്കിടെ ഞാന്‍
തട്ടിയെറിഞ്ഞ
ചാരത്തില്‍ നിന്നും,
ചിലനേരങ്ങളില്‍ മാത്രം
കവിതകള്‍ പിറന്നു.
Advertisements