ജിതിൻ ജോസ്പ്രകാശ്‌ – നിശ്ചലം

ഇലകൾ നിശ്ചലം,
കിളികൾ പാടുന്നില്ല പറക്കുന്നില്ല,
നഗരം ശൂന്യം മനസ് ശൂന്യം,
വിഷാദമാം തെരുവുകൾ സ്വന്തം

പുഴകൾ അരുവികൾ നിശ്ചലം,
മരങ്ങൾ നിശ്ചലം,
കാറ്റും നിശ്ചലം,
പുൽക്കൊടികൾ നിശ്ചലം,

ചെടികൾ പൂക്കുന്നില്ല നിശ്ചലം,
കാനനം ധ്യാനത്തിൽ, നിശ്ചലം.
കടൽ കാറ്റിന്റെ മർമ്മരമില്ല, നിശ്ചലം
തിരകളും തീരങ്ങളും മയക്കത്തിൽ,
നിശ്ചലം.

വിയർപ്പൊഴുക്കിയ കർഷകന്റെ
ശ്വാസം നിശ്ചലം,
കലപ്പ നിശ്ചലം,
പാടം നിശ്ചലം,
കതിര് നിശ്ചലം,
കാളവണ്ടികൾ നിശ്ചലം.

വായാടിക്കവിതകൾ
പാടിനടന്ന കവികൾ നിശ്ചലം,
തൂലികകൾ നിശ്ചലം,
വാനംമ്പാടികൾ നിശ്ചലം.

മനസ് നിശ്ചലം, ശരീരം നിശ്ചലം,
വെളിച്ചം നിശ്ചലം, ഇരുട്ട് നിശ്ചലം,
അപരിചിതമാം നഗരമിതെത്ര ശൂന്യം,
കൂടുമാറിക്കയറിയ കുരുവിതൻ
ജീവനും നിശ്ചലം !!!

 

Advertisements