നെരൂദ-ഏകാന്തത


ഇല്ലാതെയായായി ഞാനത്ര പൊടുന്നനെ
അവിടെത്തറഞ്ഞു ഞാൻ നിന്നതിൽപ്പിന്നെ.
യാതൊന്നുമറിയാതെ
അന്യരുമറിയാതെ
ഒരു കസേരയ്ക്കടിയിലെന്നപോലെ
ഇരുട്ടത്തു കാണാതെ പോയപോലെ.
ഇല്ലാതെയായതു ഞാനതു മാതിരി
അവിടെത്തളഞ്ഞു ഞാനതിന്റെ ശേഷം.

അതിൽപ്പിന്നെയന്യരോടാരാഞ്ഞു ഞാൻ,
എവിടുന്നു കിട്ടിയീ ചങ്കുറപ്പ്‌
ജീവിക്കാൻ പഠിച്ചതുമെങ്ങു നിന്ന്?
തിട്ടമായിട്ടൊന്നും പറഞ്ഞില്ലവർ
അവർ നൃത്തം വയ്ക്കുന്ന തിരക്കിലാണ്‌
ജീവിതം ജീവിയ്ക്കും തിരക്കിലാണ്‌.

നടക്കാതെ പോകുന്നതേതൊന്നാണോ
അതു നിർണ്ണയിക്കുന്നു നിശബ്ദത.
ഇനിയും പറയുവാൻ മടിയെനിക്ക്‌,
ഞാനവിടെക്കെട്ടിക്കിടന്നുപോയി.
ആ നാളിലവിടെവച്ചെന്തു പറ്റി?
ഒരു പിടിയുമില്ലെനിക്കതിന്റെ നേര്‌.
ഇന്നു ഞാൻ പണ്ടത്തെയാളല്ല പക്ഷേ.

(വിവര്‍ത്തനം: പരിഭാഷ ,രവികുമാര്‍ വി )

Advertisements