ബെർതോൾഡ് ബ്രെഹ്ത് – നിങ്ങള്‍ക്ക് നിയമപുസ്തകങ്ങളും…


നിങ്ങള്‍ക്ക് നിയമപുസ്തകങ്ങളും വിധി പ്രസ്താവങ്ങളുമുണ്ട് നിങ്ങള്‍ക്ക് ജയിലുകളും കോട്ടകളുമുണ്ട്….
നിങ്ങള്‍ക്ക് എന്തും ചെയ്യാന്‍ തയ്യാറുള്ള ഭീമ ശമ്പളമുള്ള ഗാര്‍ഡുകളും ജഡ്ജിമാരുമുണ്ട്

എന്തിന്?…..
നിങ്ങള്‍ അപ്രത്യക്ഷമാവുന്നതിന് തൊട്ടുമുമ്പ്-അത് ഉടന്‍ സംഭവിക്കുകയും ചെയ്യും-
ഇവകൊണ്ടൊന്നും നിങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ലെന്ന് നിങ്ങള്‍ കാണും.
നിങ്ങള്‍ക്ക് പത്രങ്ങളും അച്ചടിശാലകളുമുണ്ട്
ഞങ്ങളെ എതിര്‍ക്കാനും നിശ്ശബ്ദമാക്കാനും….
എന്തുചെയ്യാനും തയ്യാറുള്ള ഭീമന്‍ ശമ്പളക്കാര്‍ എന്തിന്?

നിങ്ങള്‍ ശരിക്കും സത്യത്തെ ഭയപ്പെടുന്നുണ്ടോ?
നിങ്ങള്‍ക്ക് ടാങ്കുകളും തോക്കുകളുമുണ്ട്.
യന്ത്രത്തോക്കുകളും ഗ്രനേഡുകളുമുണ്ട്
നിങ്ങള്‍ക്ക് പൊലീസുകാരും പട്ടാളക്കാരുമുണ്ട്
എന്തിനും തയ്യാറുള്ള ഭീമന്‍ ശമ്പളക്കാര്‍ .

എന്തിന്?
നിങ്ങള്‍ക്ക് ശരിക്കും അത്ര ശക്തിയുള്ള ശത്രുക്കളുണ്ടോ?
ഒരു ദിവസം-അത് വേഗത്തില്‍ ഉണ്ടാവും-
ഇവകൊണ്ടൊന്നും നിങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ലെന്ന് നിങ്ങള്‍ കാണും.


( To Sing in the Prison  –  bertolt brecht)


ഇംഗ്ലീഷ് പരിഭാഷ :  സ്ലാവോജ് സിസക്  ( Slavoj Žižek ) ,അമേരിക്കയിലെ സുക്കോട്ടി പാര്‍ക്കില്‍ ഒത്തുകൂടിയ occupy wall Street സമരക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിദ്ധ ദാര്‍ശനികനായ സിസക് പറഞ്ഞു.
മലയാള  പരിഭാഷ : പി. കെ. പോക്കർ 


സ്ലാവോജ് സിസക്  ( Slavoj Žižek )

Slavoj Zizek in Liverpool cropped.jpg ച്ചുകെട്ടും വിട്ടുവീഴ്ചയുമില്ലാത്ത ഇടതുപക്ഷനിലപാടുള്ള അസാധാരണ തത്ത്വചിന്തകനാണ്. ഹോളിവുഡ് ക്ലാസിക്കുകളെയും അദ്ദേഹം ഇഷ്ടപ്പെടുന്നു. ലെനിനും ഹിച്ച്കോക്കും മുതല്‍ സെപ്തംബര്‍ 11 വരെ പരന്നുകിടക്കുന്ന വിവിധ വിഷയങ്ങളിലായി, 59 വയസ്സിനിടയ്ക്ക് നാല്പതോളം പുസ്തകങ്ങള്‍ അദ്ദേഹം എഴുതിക്കഴിഞ്ഞിരിക്കുന്നു. ലോകത്ത് ആത്യന്തികവിജയം കമ്മ്യൂണിസത്തിനു തന്നെയാണെന്ന് സ്ലോവേനിയന്‍ ചിന്തകനായ ഈ സ്വയം പ്രഖ്യാപിത ലെനിനിസ്റ്റ് വിശ്വസിക്കുന്നു. അടുത്തിട ഇന്ത്യ സന്ദര്‍ശിച്ച (അദ്ദേഹം കേരളത്തിലും വന്നിരുന്നു, കൊച്ചിയില്‍ 2010 ജനുവരി 9ന് ‘വിതര്‍ ലെഫ്റ്റ് ‘ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താന്‍) ആഗോളമുതലാളിത്തം, ഗാന്ധി, ബോളിവുഡ്, ബുദ്ധിസം തുടങ്ങിയ വിഷയത്തിലുള്ള തന്റെ ചിന്തകളാണ്  അന്ന് അദ്ദേഹം പങ്കുവച്ചത്)


Advertisements