ബെർതോൾഡ് ബ്രെഹ്ത് – പ്ലം ചെടി


തൊടിയിലൊരു
പ്ലം ചെടിയുണ്ട്..
തീരെ ചെറുതാണത്,
അതവിടെ ഉണ്ടെന്നു പറഞ്ഞാല്‍
വിശ്വാസം വരാത്തത്ര ചെറുത്..
ആരും ചവിട്ടിമെതിക്കാതിരിക്കാന്‍
ചുറ്റിനും വേലി കെട്ടിയിട്ടുണ്ട്..
വളരണമെന്നുണ്ടതിന്,
പക്ഷെ പറ്റുന്നില്ല..
ആരും അതിനെപ്പറ്റി
അങ്ങനെ ഓര്‍ക്കാറില്ല,
വേണ്ടത്ര വെളിച്ചം പോലും
കിട്ടുന്നുണ്ടാവില്ല..
ഇതുവരെ കായ്ച്ചിട്ടില്ല,
അതുകൊണ്ട് ഇതൊരു
പ്ലം ചെടിയാണെന്നു പറഞ്ഞിട്ട്
എന്തോ, ആർക്കുമങ്ങോട്ട്
ദഹിക്കുന്നില്ല..
പക്ഷേ, അതിന്റെ ഇലകൾ
കണ്ടാലറിയാം,
അതൊരു പ്ലം ചെടിയാണെന്ന്‍..!


 

കടപ്പാട്: വിവർത്തനം ബ്ലോഗ്‌


 

Advertisements