ബോബ് മാർലി – പ്രണയം, നീ പറയുന്നു….

നീ പറയുന്നു
മഴയെ നീ പ്രണയിക്കുന്നുവെന്നു…
എന്നിട്ടും മഴ വരുമ്പോള്‍
നീ കുട ചൂടിയാണ് നടക്കുന്നത്.

നീ പറയുന്നു
സൂര്യനോട് നിനക്ക്
പ്രണയമാണെന്ന്…
എന്നിട്ടും സൂര്യന്‍
ആകാശത്ത് തിളങ്ങി
നിക്കുമ്പോള്‍,
നീ തണല്‍ തേടി പോകുന്നു.

നീ പറയുന്നു
നിനക്ക് കാറ്റിനോട് ഇഷ്ട്ടമാണെന്ന്
എന്നിട്ടും കാറ്റുവീശിയടിക്കുമ്പോള്‍
നീ ജാലകങ്ങള്‍ കൊട്ടിയടക്കുന്നു.

അതാണ് നിനക്ക് എന്നോട്
പ്രണയമാണെന്നു പറയുമ്പോള്‍
ഞാന്‍ ഭയന്നുപോകുന്നത്…………

 

Advertisements