ബോർഗസ്, സിൽവിനാ ഒക്കാമ്പോ – The Book of Fantasy എന്ന പുസ്തകത്തിൽ നിന്ന്…

Image result for women eyes paintings
ഒരാൾ നാലായിരം ദീനാർ കൊടുത്ത്
ഒരു പെൺകുട്ടിയെ വിലയ്ക്കു വാങ്ങി.
ഒരു ദിവസം അവളെ നോക്കിയിരിക്കുമ്പോൾ
അയാൾക്കു കരച്ചിൽ പൊട്ടി.
എന്തിനാണു കരയുന്നതെന്ന് അവൾ
ചോദിച്ചപ്പോൾ അയാൾ പറഞ്ഞു:
“നിന്റെ മനോഹരമായ കണ്ണുകൾ
കാണുമ്പോൾ ഞാൻ ദൈവത്തിന്റെ
കാര്യം മറന്നുപോകുന്നു.”
അന്ന് താനൊറ്റയ്ക്കായപ്പോൾ പെൺകുട്ടി
തന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തു കളഞ്ഞു.
“ നീ എന്തിനാണു സ്വയം വിരൂപയാക്കിയത്?
നീ നിന്റെ വില കെടുത്തിക്കളഞ്ഞല്ലോ?”
അതിന്‌ അവൾ ഇങ്ങനെ മറുപടി പറഞ്ഞു:
“ എന്റെ ഏതെങ്കിലും ശരീരഭാഗം കാരണം
അങ്ങയുടെ ദൈവാരാധന മുടങ്ങരുതെന്ന്
എനിയ്ക്കു തോന്നി.”
അന്നു രാത്രിയിൽ ആ മനുഷ്യൻ സ്വപ്നം കണ്ടു;
ഒരു ശബ്ദം അയാളോടായി പറഞ്ഞു:
“ നിന്റെ കണ്ണുകളിൽ അവൾ സ്വയം വിലയിടിച്ചിരിക്കാം,
നമ്മുടെ കണ്ണുകളിൽ പക്ഷേ, അവളുടെ
വില കൂടിയിരിക്കുന്നു; അതിനാൽ നാം അവളെ
നിന്നിൽ നിന്നെടുക്കുകയും ചെയ്യുന്നു.”
ഉണർന്നപ്പോൾ തന്റെ തലയിണയ്ക്കടിയിൽ
അയാൾ നാലായിരം ദീനാർ കണ്ടു;
പെൺകുട്ടി മരിച്ചുകിടക്കുകയായിരുന്നു…


(ബോർഗസ്സും സിൽവിനാ ഒക്കാമ്പോയും കൂടി എഡിറ്റു ചെയ്ത The Book of Fantasy എന്ന പുസ്തകത്തിൽ നിന്ന്. )

14064191_1388620584500559_6862562655096958067_n

” ദി ബുക്ക് ഓഫ് ഫാന്റസി ” ഡൌൺലോഡ് (english)
ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.  ⇓⇓⇓⇓⇓⇓⇓⇓⇓⇓⇓⇓
” The book of fantasy “(english) can be download
from here…⇓⇓⇓⇓⇓⇓⇓⇓⇓⇓⇓⇓
docslide.us_borges-jorge-luis-ss-collection-the-book-of-fantasy-pdf

Silvina_Ocampo


കടപ്പാട്: രവികുമാർ വാസുദേവൻ , (download ) http://docslide.us/Advertisements