മഹമൂദ് ദര്‍വിഷ്-ഇവിടെ കുന്നിന്‍ ചെരുവുകളില്‍…

ഇവിടെ കുന്നിന്‍ ചെരുവുകളില്‍,
പ്രഭാതത്തെയും
കാലത്തിന്റെ പീരങ്കിയെയും
മുഖത്തോടു മുഖം കണ്ട്,
മുറിഞ്ഞ നിഴലുകളുടെ
ഈ ഉദ്യാനത്തോട്‌ ചേര്‍ന്ന്..
തടവുകാരെപ്പോലെ,
തൊഴില്‍രഹിതരെപ്പോലെ,
ഞങ്ങളും,
പ്രതീക്ഷകള്‍ക്ക് നിലമൊരുക്കുന്നു…
Advertisements