മഹമൂദ് ദര്‍വിഷ്-മൂന്നാം സങ്കീര്‍ത്തനം

മണ്ണായിരുന്നെന്റെ വാക്കുകളൊരുനാള്‍
ധാന്യക്കതിരുകള്‍ തന്‍ കൂട്ടുകാരനായന്നു ഞാന്‍.

എന്നെന്റെ വാക്കുകള്‍ രോഷാഗ്നിയായോ
അടിമത്തത്തിന്‍ ചങ്ങാതിയായി ഞാന്‍.

കല്ലുകളായി മാറിയെന്നെന്റെ വാക്കുകള്‍
നിര്‍മ്മലമോഴുകുമരുവികള്‍ക്ക് കൂട്ടായി ഞാന്‍.

എന്റെ വാക്കുകള്‍ വിപ്ലവം മൊഴിഞ്ഞപ്പോള്‍
ഭൂകമ്പങ്ങള്‍ തന്‍ സുഹൃത്തായി മാറി ഞാന്‍.

കാഞ്ഞിരം പോല്‍ കൈപേറിയെന്നെന്റെ വാക്കുകള്‍.
ഞാനിണങ്ങി ശുഭാപ്തിയോട്.

എന്നാലെന്നെന്റെ വാക്കുകള്‍ മധുവായി മാറിയോ,
മരണമന്നെന്റെ ചുണ്ടുകള്‍ മുദ്ര വച്ചു!എന്റെ വാക്കുകള്‍ ഗോതമ്പായിരുന്നപ്പോള്‍
ഞാനായിരുന്നു ഭൂമി.

എന്റെ വാക്കുകള്‍ കോപമായിരുന്നപ്പോള്‍
ഞാനായിരുന്നു കൊടുങ്കാറ്റ്.

എന്റെ വാക്കുകള്‍ പാറയായിരുന്നപ്പോള്‍
ഞാനായിരുന്നു പുഴ .

എന്റെ വാക്കുകള്‍ തേനായി മാറി.
കാത്തിരുന്ന ഈച്ചകള്‍ ചുണ്ടുകള്‍ പൊതിഞ്ഞു.മഹമൂദ് ദര്‍വിഷ്


ഇസ്രായേലി പൌരനും കവിതയില്‍ ഫലസ്തീനി റിബെലുമായി ജീവിച്ചപ്പോഴും കമ്മ്യൂണിസ്റ്റായി മോസ്കോയിലെത്തിയപ്പോഴും പി.എല്‍. ഒ.യില്‍ രാഷ്ട്രീയനേതൃത്വം കയ്യാളിയപ്പോഴും ഒടുവില്‍ അതില്‍നിന്ന് കവിതയിലെ ഏകാന്തതയിലേക്കു മാത്രമായി ഇറങ്ങിപ്പോയപ്പോഴുമെല്ലാം ദര്‍വിഷിന്റെ മൊഴിയില്‍ മാറ്റമില്ലാതെ തുടര്‍ന്ന രണ്ടു ധാരകളുണ്ട്. ഒന്ന് അറബിക്കും ജൂതനും കമ്മ്യൂണിസ്റ്റിനും ഇസ്ലാമിനും അതീതമായ മാനവികബോധം. മറ്റേത് നാടുകടത്തപ്പെട്ട ഫലസ്തീനി സ്വത്വബോധം. രണ്ടാമത്തേത് അദ്ദേഹത്തെ അതിപ്രശസ്തനാക്കി. ഒരു ജനതയുടെ ദേശീയസ്വത്വത്തെ നിര്‍ണ്ണയിക്കുകയും നിര്‍വ്വചിക്കുകയും ചെയ്യുകയെന്ന, പ്രായേണ നവോത്ഥാനകവികള്‍ക്കു മാത്രം വിധിക്കപ്പെട്ട ഭാഗധേയം ആധുനികകാലത്ത് കയ്യേല്‍ക്കേണ്ടിവന്ന ഭാഗ്യശാലിയോ ഹതഭാഗ്യനോ ആണ് മഹമ്മൂദ് ദര്‍വിഷ്……


 

Advertisements