എഡ്വാർദൊ ഗലിയാനൊ – ഒരിടത്ത് ഏകാകിയായ ഒരു വൃദ്ധനുണ്ടായിരുന്നു.

Image result for the book of embraces
” ഒരിടത്ത് ഏകാകിയായ ഒരു വൃദ്ധനുണ്ടായിരുന്നു.
പുറത്തൊന്നും പോവാതെ എല്ലായ്‌പ്പോഴും
വീടിനകത്ത് കിടന്ന് വിശ്രമിക്കുകയാണ്
അയാള്‍ ചെയ്തിരുന്നത്.
ഈ വീടിനകത്ത് നിധി ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന്
പുറത്ത് കിംവദന്തി പരന്നിരുന്നു.

ഒരു ദിവസം ഏതാനും കള്ളന്‍മാര്‍
വീട് കുത്തിതുറന്ന് അകത്ത് കയറി.
മുഴുവന്‍ സ്ഥലവും പരിശോധിച്ച അവര്‍
നിലവറയില്‍ ഒരു പെട്ടി കണ്ടെത്തി.
പെട്ടിയുമായി പുറത്തുകടന്ന
കള്ളന്‍മാര്‍ അവ തുറന്നു പരിശോധിച്ചു.
അതിനകം നിറയെ കത്തുകളായിരുന്നു.

ആ വൃദ്ധന് ജീവിതകാലം മുഴുവന്‍ കാമുകി
യച്ചു നല്‍കിയ കത്തുകളായിരുന്നു അവ.
നിരാശരായ കള്ളന്‍മാര്‍ കത്തുകള്‍
തീയ്യിട്ടു കളയാന്‍ ആലോചിച്ചെങ്കിലും
അവസാനം അവ തിരികെ നല്‍കാന്‍ തീരുമാനിച്ചു.
ആഴ്ച്ചയില്‍ ഒരു കത്തുവീതം നല്‍കാനായിരുന്നു തീരുമാനം.
അതിന് ശേഷം എല്ലാ തിങ്കളാഴ്ച്ചയും വൈകീട്ട് വൃദ്ധന്‍ പോസ്റ്റ്‌മേനെ കാത്തു നില്‍ക്കാന്‍ തുടങ്ങി…”……. – story from ‘The Book of Embraces’ – Eduardo Galeano 
ദ ബുക്ക് ഓഫ് എംബ്രേസസ്,  എഡ്വാർദൊ ഗലിയാനൊ.
Eduardo Galeano, എഡ്വാർദൊ ഗലിയാനൊ


Image result for eduardo galeano
പ്രശസ്തനായ ഉറുഗ്വൻ എഴുത്തുകാരനും പത്രപ്രവർത്തകനുമാണ് എഡ്വാർദൊ ഗലിയാനൊ. (ജനനം : 3 സെപ്റ്റംബർ 1940 – 13 ഏപ്രിൽ 2015). ഇരുപത്തിയെട്ടോളം ഭാഷകളിൽ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ലാറ്റിനമേരിക്കയിലെ സാമ്രാജ്യത്വവിരുദ്ധമുന്നേറ്റങ്ങൾക്ക് ചുക്കാൻപിടിച്ച ഇടതുപക്ഷ ബുദ്ധിജീവികളിൽ പ്രമുഖനായിരുന്നു.

ഉറുഗ്വയിൽ ജനിച്ച ഗലിയാനൊക്ക് 1973 ൽ രാജ്യത്ത് നടന്ന പട്ടാള അട്ടിമറിയോടെ നാടു വിടേണ്ടി വന്നു. സൈന്യത്തിന്റെ നോട്ട പുള്ളിയായ ഗലിയാനൊ അർജന്റീനയിലും സ്പെയിനിലുമായി ദീർഘകാലം ഒളിവിൽ കഴിഞ്ഞു. പട്ടാള ഏകാധിപത്യം 1985 ൽ തകർന്നതോടെ നാട്ടിൽ തിരിച്ചെത്തി. പത്രപ്രവർത്തനത്തിലും ടെലിവിഷനിലും രാഷ്ട്രീയത്തിലും സജീവമാണ്.

1971ൽ പ്രസിദ്ധീകരിച്ച ഓപ്പൺ വെയിൻസ് ഓഫ് ലാറ്റിനമേരിക്ക എന്ന കൃതി ഗലിയാനൊയെ രാജ്യാന്തരതലത്തിൽ ശ്രദ്ധേയനാക്കി. സ്പാനിഷ് അധിനിവേശകാലംമുതൽ വർത്തമാനകാലത്തെ അമേരിക്കൻ ഇടപെടൽവരെയുള്ള അഞ്ചുനൂറ്റാണ്ടുകാലത്തെ ഭൂഖണ്ഡചൂഷണത്തിന്റെ ചരിത്രംപറയുന്ന ഈ പുസ്തകം പുറത്തിറങ്ങിയതിനെത്തുടർന്ന് ഗലീനോ അറസ്റ്റിലായി.

ചിലി, അർജന്റീന, ഉറൂഗ്വയ് എന്നിവിടങ്ങളിലെ പട്ടാള ഭരണാധികാരികൾ ഗ്രന്ഥം നിരോധിച്ചു. 1973ൽ ഉറൂഗ്വേയിലെ പട്ടാളഅട്ടിമറിയെത്തുടർന്ന് ഗലീനോയെ നാടുകടത്തി. 2009ലെ അമേരിക്കൻ ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് പുസ്തകം സമ്മാനിച്ചുകൊണ്ട് അത് വായിക്കാൻ വെനസ്വേലൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ആവശ്യപ്പെട്ടതോടെ ഗ്രന്ഥം ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ചു.

ഉറൂഗ്വയിലെ മോണ്ടി വീഡിയോയിലെ സ്വകാര്യ ആശുപത്രിയിൽ 2015 ൽ അന്തരിച്ചു. ഓപ്പൺ വെയിൻസ് ഓഫ് ലാറ്റിനമേരിക്ക, മെമ്മറി ഓഫ് ഫയർ, സോക്കർ ഇൻ സൺ ആൻഡ് ഷാഡോ, ഡേസ് ആൻഡ് നൈറ്റ്സ് ഓഫ് ലവ് ആൻഡ് വാർ, ദ ബുക്ക് ഓഫ് എംബ്രേസസ്, ഓപ്പൺ വെയിൻസ്, വോയിസസ് ഓഫ് ടൈം എന്നിവ പ്രധാന കൃതികൾ.courtesy: Aneeb P.A., Wiki,…

Advertisements