നാസിം ഹിക്മെത്ത് – ഇന്നു ഞായറാഴ്ച…

Image result for prison painting

ഇന്നു ഞായറാഴ്ച.
ഇതാദ്യമായി അവരെന്നെ
തടവറയ്ക്കു പുറത്തേക്കിറക്കി.
ജീവിതത്തിലിതാദ്യമായി
ഞാൻ ആകാശം നോക്കിനിന്നു;
ഞാനത്ഭുതപ്പെട്ടു,
എത്രയകലെയാണതെന്ന്,
എത്ര നീലയാണതെന്ന്,
എത്ര വിശാലമാണതെന്ന്.
നിശ്ചേഷ്ടനായി
ഞാൻ നോക്കിനിന്നു,
പിന്നെ ചുമരിൽ ചാരി
ഭക്തിയോടെ ഞാനാ കരിമണ്ണിലിരുന്നു.
ഇപ്പോഴെന്റെ ചിന്തയിലേയില്ല മരണം,
എന്റെ ചിന്തയിലില്ല
സ്വാതന്ത്ര്യം, എന്റെ ഭാര്യയും.
ഭൂമി, സൂര്യൻ, പിന്നെ ഞാനും…
തൃപ്തനാണു ഞാൻ….


വിവർത്തനം : രവികുമാർ വി.


Image result for nazim hikmetനാസിം ഹിക്മെത്ത്, ടർക്കിഷ് കവിയും നോവലിസ്റ്റും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്നു. തന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ജീവിതത്തിന്റെ വലിയൊരു പങ്ക് തുർക്കിയിലെ തടവറകളിൽ കഴിയേണ്ടിവന്ന അദ്ദേഹത്തിനു നിഷ്ടൂരമായ മർദ്ധനങ്ങളാണ് നേരിടേണ്ടിവന്നത്.(painting: Hugo Chávez, Venezuela’s president.)

Advertisements

നാസിം ഹിക്മത്ത് – ഞാൻ രാജ്യദ്രോഹി…

<Scroll down for English>

അതെ, ഞാൻ രാജ്യദ്രോഹി തന്നെ
നിങ്ങളാണ് രാജ്യസ്നേഹിയെങ്കിൽ.

രാജ്യസ്നേഹമെന്നത് ബഹുഭൂരിപക്ഷം
ജനങ്ങളെയും ദാരിദ്ര്യത്തിലും
ദുരിതത്തിലും തള്ളിയിട്ട് നാടിന്റെ
സമ്പത്ത് മുഴുവൻ സ്വന്തമാക്കുന്നതാണെങ്കിൽ
അതെ, ഞാൻ രാജ്യദ്രോഹി തന്നെ.

രാജ്യസ്നേഹമെന്നത് സാമ്രാജ്യത്വ സേവയും
കോർപ്പറേറ്റ് സേവയുമെങ്കിൽ
അതെ, ഞാൻ രാജ്യദ്രോഹി തന്നെ

രാജ്യസ്നേഹമെന്നത് ജാതീയതയും
പുരുഷാധിപത്യവും
ഇസ്ലാമോഫോബിയയുമെങ്കിൽ
അതെ, ഞാൻ രാജ്യദ്രോഹിതന്നെ

രാജ്യസ്നേഹമെന്നത് ദേശീയതകളെ
തടവിലിടുന്നതാണെങ്കിൽ, സ്വന്തം
ജനങ്ങൾക്ക് നേരെയുള്ള യുദ്ധങ്ങളെങ്കിൽ
അതെ, ഞാൻ രാജ്യദ്രോഹി തന്നെ

അതെ, ഞാൻ രാജ്യദ്രോഹി തന്നെ
നിങ്ങളാണ് രാജ്യസ്നേഹിയെങ്കിൽ.


(പ്രശസ്ത തുർക്കി കവിയും കമ്മ്യൂണിസ്റ്റുമായിരുന്ന നാസിം ഹിക്മത്തിന്റെ വരികൾക്ക് കടപ്പാട്. ഹിക്മത്തിന്റെ കവിത വായിക്കാനും കേൾക്കാനും ലിങ്ക് നോക്കുക.)
http://socialistplatform.blogspot.in/2010/11/yes-i-am-traitor-if-you-are-patriot.html?m=1


Yes I’m a traitor if you are a patriot.

If patriotism is possessing all the wealth and resources of the country
And pushing majority of the people into utter penury
Yes, I’m a traitor to my country

If patriotism is serving imperialism and big corporates
Yes I’m a traitor to my country

If patriotism is casteism, patriarchy and islamophobia
Yes, I’m a traitor

If patriotism is making the country
A prison house of nationalities
And waging war against the people
Yes, I’m a traitor to my homeland

Yes I’m a traitor if you are a patriot


(Courtesy Nazim Hikmet , the greatest Turkish revolutionary poet. To read and listen to his lines click on the link below)
http://socialistplatform.blogspot.in/2010/11/yes-i-am-traitor-if-you-are-patriot.html?m=1


courtesy : jaison c cooper